SignIn
Kerala Kaumudi Online
Wednesday, 01 May 2024 4.51 AM IST

നാണയ, കറൻസി പ്രദർശനം

1
1

തൃശൂർ : തൃശൂർ കൊയിൻ സൊസൈറ്റിയുടെ 'മുദ്ര' നാണയ, കറൻസി പ്രദർശനം 12, 13, 14 തിയതികളിൽ പാറമേക്കാവ് അഗ്രശാല ഹാളിൽ നടക്കും. സുൽത്താന്മാർ, മുഗൾ ചക്രവർത്തിമാർ, വിവിധ രാജവംശങ്ങൾ എന്നിവർ ഉപയോഗിച്ച നാണയങ്ങൾ, പുരാതന- മദ്ധ്യകാല ഇന്ത്യൻ നാണയങ്ങൾ, പോർച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് അധിനിവേശ കാലത്തെ നാണയങ്ങൾ, തിരുവിതാംകൂർ, കൊച്ചി രാജാക്കന്മാർ, സാമൂതിരി, അറയ്ക്കൽ അലിരാജ എന്നിവരുടെ കാലത്തെ നാണയങ്ങൾ തുടങ്ങി ചരിത്രത്തിലെ അപൂർവവും വിശിഷ്ടവുമായ തിരുശേഷിപ്പുകൾ പ്രദർശനത്തിലുണ്ട്. നാളെ രാവിലെ 9ന് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതൽ 7 വരെയാണ് പ്രദർശനമെന്ന് സൊസൈറ്റി പ്രസിഡന്റ് എം.കെ.സേതുമാധവൻ, സെക്രട്ടറി ജോഷി ടി.വർഗീസ്, ട്രഷറർ കെ.ടി.വർഗീസ് എന്നിവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.