SignIn
Kerala Kaumudi Online
Saturday, 04 May 2024 10.30 PM IST

1640 പേർ ഹയർസെക്കൻഡറി തുല്യതാ പരീക്ഷയ്ക്ക്

saksha

തൃശൂർ: സാക്ഷരതാ മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഹയർസെക്കൻഡറി തുല്യതാ പരീക്ഷ മേയ് 20ന് ആരംഭിച്ച് 25ന് സമാപിക്കും. 1640 പേർ പരീക്ഷയെഴുതും. ഒന്നാം വർഷം 1037 പേരും രണ്ടാം വർഷം 603 പേരുമാണ് പരീക്ഷയെഴുതുന്നത്. ആകെ 15 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. കൂടുതൽ പഠിതാക്കൾ പരീക്ഷയെഴുതുന്നത് ചാലക്കുടി ബോയ്‌സ് എച്ച്.എസ്.എസിലാണ്. ഒന്നാം വർഷം കൂടുതൽ പരീക്ഷയെഴുതുന്ന സ്‌കൂളിൽ 120 പഠിതാക്കളാണ് പരീക്ഷയെഴുതുന്നത്. രണ്ടാം വർഷം പരീക്ഷയിൽ 57 പഠിതാക്കളാണ് കുന്നംകുളം ജി.എം.ബി.എച്ച്.എസിൽ പരീക്ഷയെഴുതുന്നത്. പത്താം ക്ലാസ് വിജയിച്ചവരും 22 വയസ് പൂർത്തീകരിച്ചതുമായ പഠിതാക്കളാണ് ഹയർസെക്കൻഡറി തുല്യതാ പഠനത്തിന് രജിസ്റ്റർ ചെയ്യുന്നത്. ഈ വർഷത്തെ രജിസ്‌ട്രേഷൻ പ്രവർത്തനം മേയ് 31ന് സമാപിക്കും. രണ്ടാം ശനി, ഞായർ, പൊതുഅവധി ദിനങ്ങളിൽ ക്ലാസ് ഓഫ് ലൈനായി നടത്തുന്നതിനാണ് പരീക്ഷ നടത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, HIGHERSEC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.