തൃശൂർ: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെയും, കർഷകരുടെയും, മിൽമയുടെയും സഹകരണത്തോടെ സംസ്ഥാനത്തെ ക്ഷീരകർഷകർക്കായി സമഗ്ര ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. മിൽമ എറണാകുളം മേഖലാ യൂണിയനെ പ്രോമിസിംഗ് മിൽക്ക് യൂണിയനായി ദേശീയ ക്ഷീര വികസന ബോർഡ് തെരഞ്ഞെടുത്തതിന്റെ ഭാഗമായി നടപ്പാക്കുന്ന 8 കോടി രൂപയുടെ പദ്ധതിയിൽ 20,000 ക്ഷീര കർഷകർക്ക് 10 ലിറ്റർ പാൽകൊള്ളുന്ന സ്റ്റീൽ കാനുകളുടെ വിതരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.
ദേശീയ ക്ഷീരവികസന ബോർഡ് വഴി കേന്ദ്ര സർക്കാരിൽ നിന്നും ക്ഷീരമേഖലയുടെ വികസനത്തിനായി നിരവധി പദ്ധതികൾ സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷനായി. ടി.എൻ. പ്രതാപൻ എം.പി ഹെൽപ്പ് ടു ഫാർമേഴ്‌സ് പദ്ധതികളുടെ വിതരണം നടത്തി. ദേശീയ വികസന ബോർഡ് ചെയർമാൻ മീനേഷ് സി. ഷാ സന്ദേശം നൽകി. മിൽമ മേഖലാ യൂണിയൻ ചെയർമാൻ എം.ടി. ജയൻ സ്വാഗതവും മാനേജിംഗ് ഡയറക്ടർ വിൽസൺ ജെ. പുറവക്കാട്ട് നന്ദിയും പറഞ്ഞു.
കോർപറേഷൻ കൗൺസിലർമാരായ രാധിക എൻ.വി, ഐ. സതീഷ് കുമാർ, മിൽമ സംസ്ഥാന ഭരണസമിതി അംഗങ്ങളായ ഭാസ്‌കരൻ ആദംകവിൽ, താര ഉണ്ണിക്കൃഷ്ണൻ, കെ.കെ. ജോൺസൺ, അഡ്വ. ജോണി ജോസഫ്, മിൽമ മേഖലാ യൂണിയൻ ഭരണസമിതി അംഗങ്ങളായ ജോൺ തെരുവത്ത്, ഷാജു വെളിയൻ, ടി.എൻ. സത്യൻ, സോണി ഈറ്റക്കൽ, ജോമോൻ ജോസഫ്, പി.എസ്. നജീബ്, ടി.ആർ. ഗോപാലകൃഷ്ണൻ, പോൾ മാത്യു, ലൈസാമ്മ ജോർജ്, സി.എൻ. വത്സലൻ പിള്ള, സിനു ജോർജ്, തൃശൂർ ഡയറി മാനേജർ ബെന്നി ജേക്കബ്ബ് പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |