തൃശൂർ: വില്ലേജ് അസിസ്റ്റന്റ് പോലും അഴിമതിയിലൂടെ കോടികൾ സമ്പാദിക്കുന്ന സാഹചര്യത്തിൽ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് റവന്യൂ മന്ത്രി കെ. രാജൻ രാജി വയ്ക്കണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻവേദി സംസ്ഥാന കമ്മിറ്റി. അഴിമതി വ്യാപകമാകുന്ന സാഹചര്യത്തിൽ സർക്കാർ ഓഫീസുകളിൽ അഴിമതി തടയാൻ പൊതുജനപങ്കാളിത്തത്തോടെ ജനജാഗ്രതാ സമിതികൾ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ് കുമാർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഡോ. അജിതൻ മേനോത്ത്, ട്രഷറർ എം.എസ്. ഗണേശൻ, ഡോ. നെടുമ്പന അനിൽ, ഡോ. പി.വി. പുഷ്പജ, ബിനു എസ്. ചെക്കാലയിൽ, മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ, ഡോ. പി. ഗോപി മോഹൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |