തൃശൂർ: മാലിന്യമുക്തകേരളം കാമ്പയിന്റെ ഭാഗമായി കളക്ടറേറ്റിലെ ജീവനക്കാരുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോമ്പൗണ്ടിൽ ശുചീകരണം നടത്തി. കളക്ടർ വി.ആർ. കൃഷ്ണ തേജ ഉൾപ്പെടെയുള്ളവർ ശുചീകരണത്തിൽ പങ്കെടുത്തു. കളക്ടറേറ്റ് കോമ്പൗണ്ടിൽ കാട് പിടിച്ച ഭാഗങ്ങൾ വൃത്തിയാക്കുകയും പ്ലാസ്റ്റിക് മാലിന്യം നീക്കുകയും ചെയ്തു.
കളക്ടറേറ്റ് ജീവനക്കാർക്ക് പുറമെ ഹരിതകർമ്മ സേനാംഗങ്ങൾ, തൃശൂർ കോർപറേഷന്റെ ശുചീകരണ തൊഴിലാളികൾ തുടങ്ങിയവരും പങ്കാളിയായി. സന്നദ്ധപ്രവത്തകർ, എൻ.എസ്.എസ്, ടീം കേരളം എന്നീ സംഘടനകൾ വെള്ളം, ഭക്ഷണം തുടങ്ങിയവ വിതരണം ചെയ്തു. സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും ശുചിത്വ മിഷനും ഹരിത കേരള മിഷനും സംയുക്തമായാണ് മാലിന്യമുക്ത നവകേരളം നടപ്പിലാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |