പുതുക്കാട്: ദേശീയപാത തലോരിൽ തമിഴ്‌നാട് നാമക്കലിൽ നിന്നുള്ള കോളേജ് അദ്ധ്യാപകരും വിദ്യാർത്ഥികളുമടങ്ങുന്ന പഠനയാത്രാ സംഘം സഞ്ചരിച്ച ബസ് ലോറിക്ക് പിറകിൽ ഇടിച്ച് 23 പേർക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരം. ഇടിയിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. തലോർ ജറുസലേം ധ്യാനകേന്ദ്രത്തിന് സമീപം ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു അപകടം. വെളിച്ചെണ്ണ കയറ്റിവന്നിരുന്ന മിനിലോറി കേടായതിനെ തുടർന്ന് നിറുത്തിയിട്ടതിന് പിറകിലാണ് മിനി ബസ് ഇടിച്ചത്. അപകടത്തെ തുടർന്ന് ബസിന്റെ ഡ്രൈവർ ഏറെ നേരം കാബിനിൽ കുടുങ്ങി. പുതുക്കാട് നിന്നുള്ള ഫയർഫോഴ്‌സെത്തിയാണ് രക്ഷിച്ചത്. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും, ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ വെളിച്ചം ഇല്ലാത്തതും, അപകടസൂചനാ ബോർഡ് വയ്ക്കാത്തതുമാണ് അപകടത്തിനിടയാക്കിയത്. അപകടത്തിൽ ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |