തൃശൂർ: വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രെണർഷിപ് ഡെവലപ്‌മെന്റ് (കെ.ഐ.ഇ.ഡി) ബിസിനസ് ഡിജിറ്റലൈസേഷൻ പ്രക്രിയയിൽ ആദ്യ ചുവടുകൾ വയ്ക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി നാല് ദിവസത്തെ പരിശീലന കളരി സംഘടിപ്പിക്കുന്നു. 25 മണിക്കൂർ നീണ്ടുനിൽക്കുന്ന പരിശീലന കളരിയിൽ സംരംഭം തുടങ്ങിയ വനിതകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. എറണാകുളം, കളമശ്ശേരിയിലുള്ള കീഡ് കാമ്പസിൽ 2023 ആഗസ്റ്റ് 16 മുതൽ 19 വരെയാണ് പരിശീലനം. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെയും മൈക്രോസോഫ്റ്റിന്റെയും നേതൃത്വത്തിൽ നടക്കുന്ന പരിശീലന കളരിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ കീഡ് വെബ്‌സൈറ്റ് www.kied.info മുഖേന ആഗസ്റ്റ് 10ന് മുൻപ് അപേക്ഷ സമർപ്പിക്കണം. കോഴ്‌സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി.എസ്.ടി ഉൾപ്പെടെ 2,360 രൂപയും താമസം ഇല്ലാതെ 1,180 രൂപയുമാണ് പരിശീലനത്തിന്റെ ഫീസ്. ഫോൺ: 0484 2532890, 2550322, 7012376994.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |