കോടാലി: ഭാരതീയ വിദ്യാഭവൻ ജില്ലാതല ശാസ്ത്ര - ഗണിത - സാമൂഹിക ശാസ്ത്ര പ്രവൃത്തി പരിചയ മേള എസ്.എൻ വിദ്യാമന്ദിർ സെൻട്രൽ സ്‌കൂളിൽ ആരംഭിച്ചു. ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ കിടങ്ങഴിയത്ത് ജാതവേദൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാഭവൻ ജില്ലാ പ്രസിഡന്റ് കെ.എസ്. ജയചന്ദ്രൻ അദ്ധ്യക്ഷനായി. എസ്.എൻ ട്രസ്റ്റ് സെക്രട്ടറി ഇ.എൻ. ശശി ഉപഹാര സമർപ്പണം നടത്തി. മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണിക്കൃഷ്ണൻ, എസ്.എൻ ട്രസ്റ്റ് പ്രസിഡന്റ് സി.ജി. രാജൻ, ജനറൽ കൺവീനർ പി.എസ്. ഉഷ, ക്ഷേമസമിതി പ്രസിഡന്റ് എ.ആർ. മഹേഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |