ചാലക്കുടി: ചാലക്കുടി റോട്ടറി ക്ലബ്, പോട്ട മഡോണയിലെ വിദ്യാർത്ഥികൾക്ക് ഒരുക്കിയ 'സല്ലാപം 2023' വേറിട്ട അനുഭവമായി. പരിപാടി പോട്ട മഡോണ സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ആവേശം പകർന്നു. മറ്റുള്ളവരെപ്പോലെ വളരാൻ വിധി തടസമായ കുട്ടികളോടൊപ്പം, ക്ലബ് പ്രവർത്തകർ ആടിയും പാടിയും സന്തോഷം പങ്കിട്ടു.
വിശിഷ്ടാതിഥി കലാഭവൻ ജയൻ മിമിക്രിയും പാട്ടുകളും അവതരിപ്പിച്ചപ്പോൾ ഉറക്കെ ചിരിച്ചും നൃത്തം ചെയ്തും അവർ ആവേശഭരിതരായി. ഷട്ടിൽ ബാറ്റ്, ഫുട്‌ബാൾ, ബാസ്‌കറ്റ്‌ബാൾ, ക്രിക്കറ്റ് ബാറ്റ് എന്നിവ ഉൾപ്പെടെയുള്ള കിറ്റുകൾ അവർക്ക് സമ്മാനിച്ചു. ഒരുമിച്ചിരുന്നു ഉച്ചയ്ക്കു ഭക്ഷണം കഴിക്കുകയും ചെയ്തു. തൃശൂർ പൊലീസ് അക്കാഡമി എസ്.പി: പി. വാഹിദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡന്റ് ജോൺ തെക്കേക്കര അദ്ധ്യക്ഷനായി.
പ്രോഗ്രാം ചെയർമാൻ രമേഷ്‌കുമാർ കുഴിക്കാട്ടിൽ, റോട്ടറി ജി.ജി.ആർ. സാബു ചക്കാലക്കൽ, മുൻ പ്രസിഡന്റുമാരായ എൻ. കുമാരൻ, ബാബു ജോൺ, രാജു പടയാട്ടിൽ, സെക്രട്ടറി ലെനിൻ ചന്ദ്രൻ, സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഗ്ലോറി, ഡയറക്ടർ സിസ്റ്റർ മേരിയാൻ, എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം കൊരട്ടി പൊലീസ് എസ്.എച്ച്.ഒ: ബി.കെ. അരുൺ ഉദ്ഘാടനം ചെയ്തു. പി.ഐ. ലാസർ, വി.എ. ഡേവിസ്, മുരളീധരൻ, ജോർജ് കല്ലേലി, ബാബു ആലുക്ക, പി.പി. ബെന്നി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |