തൃശൂർ ജയിച്ചതിൽ സന്തോഷം മന്ത്രി ബിന്ദു
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ തൃശൂർ ജില്ല ജേതാക്കളായതിൽ സന്തോഷമെന്ന് മന്ത്രി ഡോ.ആർ.ബിന്ദുു. ഇരുപത്താറ് വർഷത്തിന് ശേഷമാണ് ജില്ല വീണ്ടും കിരീടം അണിയുന്നതെന്നത് ആഹ്ലാദം പകരുന്നു. കലോത്സവത്തിൽ മത്സരിച്ചവർക്കും വിജയികൾക്കും മന്ത്രി ആശംസകൾ നേർന്നു. തൃശൂർ വിജയക്കിരീടമണിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. വേദികളിൽ നിന്നും നമുക്ക് ലഭിക്കുന്ന ഊർജ്ജം ജീവിതകാലം മുഴുവൻ നിലനിൽക്കും. കലോത്സവം ഭംഗിയാക്കിയ സംഘാടകരെയും മന്ത്രി അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |