ചാലക്കുടി: അതിരപ്പിള്ളി സന്ദർശനത്തിന്റെ ഭാഗമായി ഹംഗറി പ്രധാനമന്ത്രി വിക്ടർ മെയ്‌ലി ഓബനും കുടുംബവും കണ്ണൻകുഴിയിലെത്തി. ഭാര്യ അനക്കോ ലെവായും അഞ്ച് മക്കളും ഒപ്പമുണ്ട്. കണ്ണൻകുഴി സംറോഹ റിസോർട്ടിൽ തങ്ങിയ വിക്ടർ ഓബനും കുടുംബവും ബുധനാഴ്ച രാവിലെ അതിരപ്പിള്ളി വെള്ളച്ചാട്ടം കാണും. ഉച്ചഭക്ഷണം റിസോർട്ടിലാകുമെന്നാണ് വിവരം. നേരത്തെ തീരുമാനിച്ചിരുന്ന വാഴച്ചാൽ സന്ദർശനം ഒഴിവാക്കുമെന്നാണ് അറിയുന്നത്. ബുധനാഴ്ച വൈകീട്ട് വിക്ടർ ഓബനും കുടുംബവും നെടുമ്പാശേരി എയർപോർട്ടിലെത്തും. പന്ത്രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് ശേഷം നേരെ ഹംഗറിയിലേക്കാണ് പറക്കുക. മൂന്നാറിൽ നിന്ന് റോഡ് മാർഗമായിരുന്നു കണ്ണൻകുഴിയിലെത്തിയത്. ജനുവരി 3ന് എത്തിയ ഹംഗറി പ്രധാനമന്ത്രി മൂന്നാർ മേഖയിലാണ് വിനോദ യാത്ര നടത്തിയത്. ആലപ്പുഴയും സന്ദർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |