തൃശൂർ: ഇന്ദുചൂഡൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് പക്ഷി ഫോട്ടോ പ്രദർശനം 17, 18, 19, 20 തീയതികളിൽ ലളിതകലാ അക്കാഡമി ഗ്യാലറിയിൽ നടക്കും. 'പാടിപ്പറക്കുന്ന മലയാളം' എന്ന പേരിലുള്ള പ്രദർശനം 17ന് വൈകീട്ട് 5.30ന് പ്രൊഫ.സുനന്ദ ദാസ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ആദ്യ പക്ഷിനിരീക്ഷകനായ ഇന്ദുചൂഡൻ (പ്രൊഫ.നീലകണ്ഠൻ) എഴുതിയ 'കേരളത്തിലെ പക്ഷികൾ' എന്ന പുസ്തകത്തിൽ പരാമർശിക്കുന്ന നാൽപ്പതോളം പക്ഷികളുടെ ഫോട്ടോകളാണ് പ്രദർശനത്തിനുണ്ടാകുക. 23 ഫോട്ടോഗ്രാഫർമാർ പകർത്തിയ പക്ഷികളെ ഇന്ദുചൂഡന്റെ വാക്കുകൾ കടമെടുത്താണ് പരിചയപ്പെടുത്തുന്നത്. മലയാളത്തിന്റെ സൗന്ദര്യമെന്തെന്ന് ബോദ്ധ്യപ്പെടുത്തിയ കൃതിയാണ് കേരളത്തിലെ പക്ഷികൾ എന്ന് ഇന്ദുചൂഡൻ ഫൗണ്ടേഷൻ സെക്രട്ടറി വി.കെ.ശ്രീരാമൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |