തൃശൂർ : സെന്റ് അലോഷ്യസ് കോളേജിലെ പൂർവ വിദ്യാർത്ഥി ജോൺ പി.വർക്കിയുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ഇന്റർ കോളേജ് മ്യൂസിക് ബാൻഡ് മത്സരം 25ന് നടക്കും. വിവിധ ജില്ലകളിൽ നിന്നായി 10 ബാൻഡുകളാണ് മത്സരിക്കുക. ഒന്നാം സമ്മാനം നേടുന്ന ടീമിന് ലക്ഷം രൂപയും, രണ്ടാം സ്ഥാനക്കാർക്ക് അമ്പതിനായിരം രൂപയും, മൂന്നാം സ്ഥാനക്കാർക്ക് 25,000 രൂപയും സമ്മാനമായി നൽകും. 'വീണ്ടും സ്‌നേഹത്തുരുത്തിലേക്ക്' എന്ന പേരിൽ പൂർവ വിദ്യാർത്ഥി സംഗമവും നടക്കും. മസാല കോഫി അവതരിപ്പിക്കുന്ന ബാൻഡും നടക്കും. വാർത്താസമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ.പി.ചാക്കോ ജോസ്, ഫാ.കെ.അരുൺ ജോസ്, രോഷ്‌നി നസീർ, ജോസഫ് ചാക്കോ, മനോജ് ജോർജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |