തൃശൂർ: കാൻസർ രോഗം മൂലം മുടി നഷ്ടപ്പെട്ട 72 പേർക്ക് അമല മെഡിക്കൽ കോളേജിൽ വിഗ്ഗുകൾ വിതരണം ചെയ്തു. ദേവമാതാ പ്രൊവിൻഷ്യാൾ ഫാ. ഡോ. ജോസ് നന്തിക്കര ഉദ്ഘാടനം ചെയ്തു. ഫാ. ജൂലിയസ് അറയ്ക്കൽ, ഫാ. ജയ്‌സൺ മുണ്ടൻമാണി, ഡോ. സുജോ വർഗീസ്, പി.കെ. സെബാസ്റ്റ്യൻ, ടി.കെ. പ്രശാൽ, ഇസ്സ മരിയ ലിംഗ്‌സൺ, ഹെന്ന എന്നിവർ പ്രസംഗിച്ചു. സ്തനാർബുദം ബാധിച്ച 30 പേർക്ക് നിറ്റഡ് നോകേഴ്‌സും സൗജന്യമായി വിതരണം ചെയ്തു. 1800 രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകിയതായി ജോയിന്റ് ഡയക്ടർ ഫാ. ജയ്‌സൺ മുണ്ടൻമാണി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |