ഗുരുവായൂർ: നവീകരിച്ച ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയം, തെക്ക്, വടക്ക് നടകളിലെ ഇന്റർലോക്ക് ടൈൽ വിരിച്ച പ്രവൃത്തി എന്നിവയുടെ സമർപ്പണം നടന്നു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സമർപ്പണം നിർവഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ് , കെ.പി.വിശ്വനാഥൻ, മനോജ്. ബി. നായർ, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ, മരാമത്ത് ചീഫ് എൻജിനീയർ എം.വി.രാജൻ, എക്‌സി.എൻജിനീയർ എം.കെ.അശോക് കുമാർ എന്നിവർ സന്നിഹിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |