തൃശൂർ: സംസ്‌കൃതം മെഗാ ക്വിസ് 2024-25 സംസ്ഥാനതല ഗ്രാന്റ് ഫിനാലെ ഇന്ന് രണ്ടിന് രാവിലെ 9.30ന് പുറനാട്ടുകരയിലെ കേന്ദ്രീയ സംസ്‌കൃത യൂണിവേഴ്‌സിറ്റി ഗുരുവായൂർ ക്യാമ്പസിൽ നടക്കും. കേരള സംസ്‌കൃത അദ്ധ്യാപക ഫെഡറേഷന്റെയും ലൈവ് സാൻസ്‌ക്രിറ്റ് സംഘത്തിന്റയും സഹകരണത്തോടെയാണ് മത്സരം. സമാപന സമ്മേളനം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി സംസ്‌കൃത ഡിഗ്രി അക്കാഡമി കമ്മിറ്റി ചെയർമാൻ ഡോ. സി. ടി. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ.കെ. ഷൈൻ അദ്ധ്യക്ഷനാകും. കെ.ആർ. മണികണ്ഠൻ, എ.കെ. അജിതകുമാരി എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഡോ. എസ്.എൻ. മഹേഷ് ബാബു, ഡോ. സി. ശ്യാം രാജ്, ഡോ. രോഷ്‌നി വെങ്കിടേശ്വരൻ, സി.ബി. വിനായക്, പി.പി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |