പാവറട്ടി: വിവാഹ വാർഷിക ദിനത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ദേവാലയങ്ങൾ സന്ദർശിച്ചു. പാവറട്ടി സെന്റ് ജോസഫ്‌സ് തീർത്ഥകേന്ദ്രം സന്ദർശിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ തീർത്ഥകേന്ദ്രം റെക്ടർ ഫാ. ഡോ. ആന്റണി ചെമ്പകശ്ശേരി സ്വീകരിച്ചു. ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, അഡ്വ. കെ.കെ.അനീഷ് കുമാർ, പാവറട്ടി മണ്ഡലം പ്രസിഡന്റ് എം.ആർ.അശ്വിൻ, കെ.ആർ.അനീഷ്, സുജിത്ത് പാണ്ടാരിക്കൽ, സി.എം.സെബാസ്റ്റ്യൻ, പ്രവീൺ പറങ്ങനാട്, സബീഷ് മരുതയൂർ, സന്തോഷ് കോലാരി, വി.വി.ഹരിഹരൻ എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായി. ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻ ദേവാലയവും കേന്ദ്രമന്ത്രി സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |