തൃശൂർ: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനും തൊഴിലിടങ്ങളിൽ സുരക്ഷിതത്വവും അന്തസോടെ ജോലിയെടുക്കുന്നതിനുമായുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെ നേതൃത്വത്തിൽ തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം തടയൽ വാരം ആചരിച്ചു. തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിൽ പ്രിൻസിപ്പൽ ഡോ. കെ. മീനാക്ഷി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലും തൊഴിലിടങ്ങളിലും സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനും ലിംഗ സമത്വം ഉറപ്പാക്കുന്നതിനും നിയമ പരിജ്ഞാനം നൽകുന്നതിനുള്ള ബോധവത്കരണ പരിപാടിയും ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ചു. വകുപ്പിന് കീഴിലുള്ള ആത്മ സർവീസ് സെന്ററിലെ ലീഗൽ കൗൺസിലർ അഡ്വ. ടി.ഡി. ഗായത്രി ബോധവത്കരണ പരിപാടിക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |