തൃശൂർ: കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന പി. ഭാസ്‌കരൻ ഫൗണ്ടേഷൻ വർഷം തോറും നൽകുന്ന പി. ഭാസ്‌കരൻ പുരസ്‌കാരം അന്തരിച്ച ഗായകൻ പി. ജയചന്ദ്രന്. മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്ന അവാർഡ് 25ന് വൈകിട്ട് അഞ്ചിന് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ നടക്കുന്ന ഭാസ്‌കരസന്ധ്യയിൽ വച്ച് ശ്രീകുമാരൻ തമ്പിയിൽ നിന്നും കുടുംബാംഗങ്ങൾ ഏറ്റുവാങ്ങും. ശ്രീകുമാരൻ തമ്പി, കമൽ, വിദ്യാധരൻ മാസ്റ്റർ എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് നിർണയിച്ചത്. വാർത്താ സമ്മേളനത്തിൽ പി. ഭാസ്‌കരൻ ഫൗണ്ടേഷൻ ചെയർമാൻ സി.സി. വിപിൻ ചന്ദ്രൻ, സെക്രട്ടറി സി.എസ്. തിലകൻ, വൈസ് ചെയർമാൻ ബക്കർ മേത്തല എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |