തൃശൂർ: സ്‌പെഷൽ സ്‌കൂളുകളോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതി ബുധനാഴ്ച സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തും. കേന്ദ്ര സർക്കാർ ഗ്രാന്റ് നൽകുന്ന സ്‌പെഷൽ സ്‌കൂൾ വിദ്യാർത്ഥികളുടെ പ്രായപരിധി 23 വയസായിരിക്കെ സംസ്ഥാന സർക്കാർ 18 വയസായി നിജപ്പെടുത്തിയത് മാറ്റണമെന്നാണ് പ്രധാന ആവശ്യം. 18 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാൻ 11 വർഷമായി ബഡ്ജറ്റ് പ്രഖ്യാപനമുണ്ടെങ്കിലും കേന്ദ്രങ്ങൾ തുടങ്ങിയിട്ടില്ല. ലഭിക്കേണ്ട ആനുകൂല്യങ്ങളും കുട്ടികൾക്ക് ലഭിക്കേണ്ട അവകാശങ്ങളും സർക്കാർ കൃത്യസമയത്ത് നൽകുന്നില്ലെന്നും സമരസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |