തൃശൂർ: മഹാത്മാഗാന്ധിയുടെ സഹധർമ്മിണിയും ദേശീയ സ്വാതന്ത്ര്യ സമര സേനാനിയുമായ കസ്തൂർബാഗാന്ധിയുടെ 81-ാമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കസ്തൂർബാഗാന്ധി സ്മാരക ദേശീയ ട്രസ്റ്റ് കേരള ആസ്ഥാനമായ നെടുപുഴ കസ്തൂർബാ കേന്ദ്രത്തിൽ അനുസ്മരണം നടന്നു. കസ്തൂർബാഗാന്ധി സ്മാരക ട്രസ്റ്റ് കേരള പ്രതിനിധി ടി.എസ്.ലേഖ പതാക ഉയർത്തി.
സർവമത പ്രാർത്ഥന, പുഷ്പാർച്ചന, കസ്തൂർബാഗീതം ആലാപനം, സുഹൃത്ത് സംഗമം എന്നിവ നടന്നു. നെടുപുഴ കസ്തൂർബാ മാതൃസദനത്തിൽ നടന്ന സുഹൃത്ത് സംഗമം സർവോദയ ദർശൻ ചെയർമാൻ എം.പീതാംബരൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രതിനിധി ടി.എസ്.ലേഖ അധ്യക്ഷത വഹിച്ചു. സർവോദയ മണ്ഡലം നിവേദക് പി.എസ്.സുകുമാരൻ, ഗാന്ധിദർശൻ കൺവീനർ വി.ഐ.ജോൺസൺ, പി.സുധാകുമാരി, വിജയകുമാരി അമ്മ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |