ചൊവ്വന്നൂർ: പഞ്ചായത്തിലെ മാന്തോപ്പ് 11-ാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ 79.6 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 385 പുരുഷൻമാരും 509 സ്ത്രീകളും ഉൾപ്പെടെ 894 പേരാണ് പയ്യൂർ എ.എൽ.പി.എസിൽ സമ്മദിദാന അവകാശം വിനിയോഗിച്ചത്. രണ്ട് ബൂത്തുകളാണ് ക്രമീകരിച്ചിരുന്നത്. 11-ാം വാർഡിൽ ആകെ 1123 (പുരുഷൻമാർ: 520, സ്ത്രീകൾ: 603) സമ്മദിദായകരാണ് ഉള്ളത്. മൂന്ന് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ഷഹർബാൻ (സി.പി.എം), വിനീത ഷിബി (ബി.ജെ.പി), സിജി ഗീവർ (കോൺഗ്രസ്). വോട്ടെണ്ണൽ ഇന്ന് രാവിലെ 10 ന് ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാളിൽ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |