തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ മരിച്ചവരെ ഓർക്കുന്ന ദിവസമായ അന്നീദ തിരുന്നാൾ 28ന് ആചരിക്കും. അന്നീദ തിരുന്നാളിന്റെ തലേ ദിവസം സെമിത്തേരിയിൽ പ്രത്യേക പ്രാർത്ഥനയും ആരാധനയും മെഴുകുതിരി പ്രദക്ഷിണവുമുണ്ടാകും. ഇന്ന് രാവിലെ ഏഴിന് കിഴക്കെകോട്ട മാർ യോഹന്നാൻ മാംദ്ദാന പള്ളിയിൽ വി. കുർബ്ബാനയും സെമിത്തേരിയിൽ പൊതു അന്നീദ ശുശ്രൂഷയുമുണ്ടാകും. മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത നേതൃത്യം നൽകും. ശുശ്രൂഷകൾ പറവട്ടാനിയിലെ മാർ അദ്ദായ് ശ്ലീഹാ പള്ളി, കുരിയച്ചിറയിലെ മാർ മാറി ശ്ലീഹാ പള്ളി, പട്ടിക്കാട് മാർ തോമ ശ്ലീഹ പള്ളി, പുത്തൂരിലെ മാർ ബീശോ പള്ളി, ചേറൂരിലെ മാർ ഗീവർഗീസ് സഹ്ദാ പള്ളി, മരോട്ടിച്ചാൽ മാർ മത്തായി ശ്ലീഹാ പള്ളി, ചെന്നൈയിലെ മാർ കർദ്ദാഗ് സഹ്ദാ പള്ളി എന്നിവിടങ്ങളിലും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |