കയ്പമംഗലം: പെരുംതോട് വലിയ തോടിന്റെ പുറംപോക്ക് സ്ഥലം സർക്കാർ ഏറ്റെടുക്കണമെന്ന് സി.പി.ഐ പതിയാശ്ശേരി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. പെരിഞ്ഞനം പഞ്ചായത്തിലെ തോണികുളത്ത് നിന്നാരംഭിക്കുന്ന പെരുംതോട് മതിലകം- ശ്രീനാരായണപുരം, എടവിലങ്ങ്, എറിയാട് എന്നീ പഞ്ചായത്തുകളിലൂടെ കടന്ന് അഴീക്കോട് കാഞ്ഞിരപുഴയിലും എറിയാട് അറബിക്കടലിലുമായി ഒഴുകി ചേരുകയാണ്. പെരുംതോടിന്റെ പല ഭാഗത്തും വീതി കുറഞ്ഞ് ഒഴുക്ക് തടസപെടുകയാണ്. ഇത് കയ്യേറ്റമാവാൻ സാധ്യതയുള്ളതിനാൽ പെരുംതോടിന്റെ സർവേ നടത്തി അതിർത്തി തിട്ടപ്പെടുത്തണമെന്ന് സി.പി.ഐ പതിയാശ്ശേരി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറിയായി ഷെമീർ പതിയാശേരിയേയും അസി.സെക്രട്ടറിയായി സബീർ ഗഫൂറിനേയും സമ്മേളനം തെരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |