തൃശൂർ: സി.എച്ച് സെന്ററിന്റെ നേതൃത്വത്തിൽ ഗവ. മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകുന്ന നോമ്പുതുറ വിഭവങ്ങളുടെ വിതരണോദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ് നിർവഹിച്ചു. റമദാനിലെ 30 ദിവസങ്ങളിലും ഏകദേശം 500 പേർക്ക് വിഭവങ്ങൾ നൽകുന്നുണ്ട്. കഴിഞ്ഞ 20 വർഷമായി വിഭവങ്ങൾ നൽകുന്നുണ്ട്. സി.എച്ച്. സെന്റർ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് അദ്ധ്യക്ഷനായി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം. സാദിക്കലി മുഖ്യപ്രഭാഷണം നിർവഹിച്ചു. പി.എം.അമീർ, കോഡിനേറ്റർ പി.കെ.ഷാഹുൽഹമീദ്, എം.എ.റഷീദ്, പി.കെ.അബൂബക്കർ, സി.എ.ജാഫർ സാദിക്ക്, കെ.കെ.ഹംസക്കുട്ടി, പി.എ.അബ്ദുൽ കരീം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |