തൃശൂർ: ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വേനലിൽ ദാഹജല പന്തലുകൾ ഒരുക്കും. ജില്ലയിലെ എല്ലാ യൂണിറ്റുകളിലും ദാഹജല പന്തലുകൾ സ്ഥാപിക്കുന്നതിനൊപ്പം റോഡ് സൈഡിലുള്ള ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ വീടിന്റെ മുൻപിലും കുടിവെള്ളം വിതരണം ചെയ്യാനുള്ള സംവിധാനമൊരുക്കുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. ജില്ലാ തല ഉദ്ഘാടനം തൃശൂർ കിഴക്കേക്കോട്ടയിൽ സെക്രട്ടറി വി.പി.ശരത്ത് പ്രസാദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സുജിത്ത് സുകുമാരൻ അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി എൻ.ബി. നിധീഷ് , ട്രഷറർ എൻ.ജി.സന്ദീപ് , അനിത തുടങ്ങിയവർ പങ്കെടുത്തു. മേഖലാ സെക്രട്ടറി സനീഷ് പോൾ, തോമസ് എന്നിവർ സംസാരിച്ചു.
പടം
ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ദാഹജല പന്തലുകളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ സെക്രട്ടറി വി.പി.ശരത്ത് പ്രസാദ് നിർവഹിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |