തൃശൂർ: ഐ.ഇ.ഡി.സി തൃശൂർ ക്ലസ്റ്റർ സ്റ്റുഡന്റ് ലീഡ്സ് മീറ്റ് രണ്ട് ദിവസങ്ങളിലായി വിദ്യ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ സംഘടിപ്പിച്ചു. എക്‌സൊഡൈൻ പ്രൈവറ്റ് ലിമിറ്റഡ് ഓപ്പറേഷൻസ് ഡയറക്ടർ പ്രശാന്ത് കെ.പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. വിദ്യ ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി ഡോ.സ്വപ്നകുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള 'സ്റ്റാർട്ടപ്പ് മിഷൻ അസിസ്റ്റന്റ് മാനേജർ ബർഗിൻ എസ്.റസൽ നവീന പദ്ധതികളും ഐ.ഇ.ഡി.സികളെ ശക്തിപ്പെടുത്താനുള്ള ആധുനിക രീതികളും വിശദീകരിച്ചു. ഐ.ഇ.ഡി.സി. സി.ടി.ഒ സുരാജ് ഷാജു, ഐ.ഇ.ഡി.സി. സി.എസ്.ഒ സിനൻ സുലൈമാൻ, എം.ഐ.ടി. അസി. പ്രൊഫസർ ഡോ.വി.എം.അഭിരൂപ്, ഡോ.പ്രിൻസി ഫ്രാൻസിസ്, വിദ്യ നോഡൽ ഓഫീസർ എം.അനിൽ, എം.കെ.ആകാശ്, ടി.വിശാഖ്, ഡോ.സി.സുനിത എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |