കൊടുങ്ങല്ലൂർ: അപ്ലിക്കന്റ്‌സ് ആൻഡ് കൺസ്യൂമേഴ്‌സ് ഫോറവും കൊടുങ്ങല്ലൂർ ലീഗൽ സർവീസസ് കമ്മിറ്റിയും സംയുക്തമായി ലോക ഉപഭോക്തൃ ദിനാചരണം സംഘടിപ്പിച്ചു. കുഞ്ഞുമുഹമ്മദ് കണ്ണാം കുളത്ത് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. അബ്ദുൾ കാദർ കണ്ണേഴത്ത് ക്ലാസെടുത്തു. താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ പുതിയ കെട്ടിടം പൂർണ്ണമായി ഉപയോഗപ്പെടുത്തുക, തൃശൂർ- കൊടുങ്ങല്ലൂർ സംസ്ഥാന പാത നവീകരണം സമയ ബന്ധിതമായി തീർക്കുക, നഗരത്തിലെ ഇടറോഡുകളുടെ വശങ്ങൾ പൊളിച്ചിട്ടിരിക്കുന്നതിന് പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു. അഡ്വ.അബ്ദുൾ കാദർ കണ്ണേഴത്തിനെ യോഗത്തിൽ അനുമോദിച്ചു. സി.എസ്. തിലകൻ ,അഡ്വ.എൻ.വി.ആനന്ദം, പ്രൊഫ.കെ. അജിത, രജനി, പി.ആർ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |