വടക്കാഞ്ചേരി: 25 വർഷം മുമ്പ് നടന്ന ദുരൂഹമരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ ശ്രീധരൻ തേറമ്പിൽ രംഗത്ത്. 2000 ഏപ്രിൽ 25ന് രാത്രിയിൽ ചെറുതുരുത്തിയിലെ വ്യാപാര സ്ഥാപനത്തിൽ വടക്കാഞ്ചേരി നെയ്യൻ വീട്ടിൽ തോമസ് മുൻ എസ്.പി.രാധാകൃഷ്ണന്റെ സുരക്ഷാ ജീവനക്കാരനായിരുന്ന റെയ്‌നോൾഡ് ഫെർണാണ്ടസിന്റെ തോക്കിൽ നിന്ന് വെടിയേറ്റ മരിച്ച സംഭവം വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു. പൊലീസും സി.ബി.ഐയും അന്വേഷിച്ചിട്ടും അസാധാരണമായി ഒന്നും കണ്ടെത്തിയില്ല. അബദ്ധത്തിൽ വെടി പൊട്ടി എന്നായിരന്നു നിഗമനം. കേസ് അട്ടിമറിക്കുകയായിരുന്നുവെന്നാണ് ആരോപണം. കോടതിയുടെ മേൽനോട്ടത്തിൽ തുടരന്വേഷണം നടത്തണമെന്നാണ് ആവശ്യം. പത്രസമ്മേളനത്തിൽ തോമസിന്റെ സഹോദരൻ ആന്റോയും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |