SignIn
Kerala Kaumudi Online
Thursday, 19 February 2026 3.44 AM IST

അഭിവാദ്യമർപ്പിച്ച് കെ.ജി.ഒ.യു

Increase Font Size Decrease Font Size Print Page
kgoa
പോസ്റ്റൽ ബാലറ്റിലുടെ സർക്കാരിനെതിരെ പ്രതഷേധം രേഖപ്പെടുത്തിയ ജീവനക്കാർക്ക് അഭിവാദ്യം നേർന്നു കെ.ജി.ഒ.യു നടത്തിയ യോഗം സംസ്ഥാന സെക്രട്ടറി പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: ജീവനക്കാരുടെ ആനുകൂല്യ നിഷേധത്തിനെതിരെ പോസ്റ്റൽ ബാലറ്റിലൂടെ സർക്കാരിനെതിരെ ജീവനക്കാരുടെ വികാരം പ്രകടിപ്പിച്ച സർക്കാർ ജീവനക്കാർക്ക് അഭിവാദ്യം അർപ്പിച്ച് കളക്ടറേറ്റിന് മുന്നിൽ കെ.ജി.ഒ.യു പ്രകടനം നടത്തി. സംസ്ഥാന സെക്രട്ടറി പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. സി.ബി അജിത്ത്കുമാർ, സി.എം.അനീഷ്, ജി.സബിത, പി.എസ്. അനിത, കെ.പി.ഗിരീഷ്, പി.ആർ. അനൂപ്, ഷാഹിദ, പ്രിയദർശിനി,വി.പി പ്രകാശ്, കെ.ജി രാജേഷ്, ദിലീപ് കുമാർ, ജയകൃഷ്ണൻ, അയ്യപ്പകുമാർ, അനൂപ്, ലിൻസ് ഡേവിസ് എന്നിവർ പ്രസംഗിച്ചു. ജീവനക്കാരുടെ പോസ്റ്റൽ ബാലറ്റിൽ ഗണ്യമായ കുറവാണ് സർക്കാർ അനുകൂല സ്ഥാനാർത്ഥികൾക്ക് ലഭിച്ചതെന്നും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നുവെങ്കിൽ പ്രതിഷേധം ഇതിലും ഭയാനകമാകുമായിരുന്നെന്നും സംസ്ഥാന സെക്രട്ടറി പി. രാമചന്ദ്രൻ പറഞ്ഞു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY