
തൃശൂർ: യുവാവിനെയും യുവതിയെയും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ മാളയിലാണ് സംഭവം. പുത്തൻചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്. ശ്രീജിത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ടുതവണ വിവാഹിതനായ ശ്രീജിത്ത് മിൽനയുമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശ്രീജിത്തിന്റെ ഇപ്പോഴത്തെ ഭാര്യ ഏതാനും ദിവസങ്ങൾക്കുമുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇവർ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മിൽനയുടെ വിവാഹം മറ്റൊരാളുമായി വീട്ടുകാർ തീരുമാനിച്ചിരിക്കുകയായിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം മിൽനയെ കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ മാള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തെരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് മിൽനയുടെയും ശ്രീജിത്തിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരിങ്ങാലക്കുട ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |