
തിരുവില്വാമല: കുത്താമ്പുള്ളി പൈതൃക ഗ്രാമത്തിന് രണ്ട് കോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയതായി യു.ആർ.പ്രദീപ് എം.എൽ.എ പറഞ്ഞു. സംസ്‌കാരവും പൈതൃകവും ഇഴചേർത്ത് കുത്താമ്പുള്ളി നെയ്ത്ത് ഗ്രാമത്തിനെ വികസനത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. പരമ്പരാഗത കൈത്തറി തൊഴിലാളികളുടെ വരുമാന വർദ്ധനവും ജീവിത വിലവാര സൂചികക ഉയർത്തുകയും പദ്ധതിയുടെ ഭാഗമാണ്. കൈത്തറിയെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ നടത്തുന്ന വികസന പ്രവൃത്തികളുടെ ഭാഗമാണ് കുത്താമ്പുള്ളി പൈതൃക കൈത്തറി ഗ്രാമം പദ്ധതി. കുത്താമ്പുള്ളി കൈത്തറിയെ ലോക ഭൂപടത്തിൽ സ്ഥിര സാന്നിദ്ധ്യമാക്കി മാറ്റുമെന്നും യു.ആർ.പ്രദീപ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
