
തൃശൂർ : എൽത്തുരുത്ത് സെന്റ് മേരീസ് ചർച്ചിന് നൽകിയ പൊസഷൻ സർട്ടിഫിക്കറ്റ് റദ്ദ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 ന് താലൂക്ക് ഓഫീസിന് മുന്നിൽ ധർണ നടത്തും. തഹസിൽദാറുടെ നിർദ്ദേശ പ്രകാരം അരണാട്ടുകര വില്ലേജും ഓഫീസറും ചേർന്നാണ് സർട്ടിഫിക്കറ്റ് റദ്ദ് ചെയ്തതെന്നും ഇവർ കുറ്റപ്പെടുത്തി. പള്ളിയുടെ പേരിൽ സർട്ടിഫിക്കറ്റ് കൊടുക്കേണ്ടതിന് പകരം ഫാ.ജോയ് കുത്തൂരിന്റെ പേരിലാണ് സർട്ടിഫിക്കറ്റ് നൽകിയതെന്നും ഇതാണ് റദ്ദാക്കിയതെന്ന് താഹസിൽദാർ ടി.ജയശ്രീപറഞ്ഞു. സർട്ടിഫിക്കറ്റ് നൽകിയ ഉദ്യോഗസ്ഥൻ തന്നെയാണ് റദ്ദ് ചെയ്തത്. ഇന്ന് നടക്കുന്ന ധർണ അതിരൂപത പാസ്റ്റർ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ ഉദ്ഘാടനം ചെയ്യും. അഡ്വ.ജോസഫ്.ഡി.മേനാച്ചേരി മുഖ്യപ്രഭാഷണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
