തൃശൂർ : ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് നേരെ വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്കെതിരെ കെ.ജി.എം.ഒ.എ പ്രതിഷേധ ദിനാചരണം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ കെ.ജി.എം.ഒ.എ തൃശൂർ ജില്ലാ പ്രസിഡന്റ് ഡോ. അസീന വി.ഐ പ്രതിഷേധ ദിനാചരണം ജില്ലാതലത്തിൽ ഉദ്ഘാടനം ചെയ്തു. മുഴുവൻ സർക്കാർ മേഖലയിലുള്ള ആരോഗ്യ സ്ഥാപനങ്ങളിലും സംഘടനയുടെ നേതൃത്വത്തിൽ അംഗങ്ങൾ സ്പെഷ്യാലിറ്റി സേവനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ഒരു മണിക്കൂർ ഒ.പി പ്രവർത്തനം നിറുത്തിവെച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കാനുള്ള പ്രഭാഷണം സംഘടിപ്പിക്കുകയും ചെയ്തു. സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ നടന്ന പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത ജില്ലാ സെക്രട്ടറി ഡോ. വേണുഗോപാൽ വി.പി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ഡോ. ജിൽഷോ ജോർജ് സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |