തൃശൂർ : വിയ്യൂർ സെൻട്രൽ ജയിലിൽ മദ്ധ്യമേഖല ഡി.ഐ.ജിയുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധയിൽ തടവുകാരനിൽ നിന്ന് നാലു മൊബൈൽ സിം കാർഡുകൾ പിടിച്ചെടുത്തു. കോട്ടയം സ്വദേശി അലോട്ടി എന്ന് വിളിക്കുന്ന ജെസ് മോനിൽ നിന്നാണ് സിം പിടികൂടിയത്. മറ്റൊരു തടവുകാരനിൽ നിന്ന് കഞ്ചാവും പിടികൂടി. രണ്ട് പേരെയും അതിസുരക്ഷാ ജയിലിലേക്ക് മാറ്റി. ഡി.ഐ.ജി സാം തങ്കയ്യന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം പ്രതിക്ക് കൈമാറാൻ കൊണ്ടുവന്ന മയക്കുമരുന്ന് ഗുളിക ഗേറ്റിൽ വെച്ചു പിടികൂടിയിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |