SignIn
Kerala Kaumudi Online
Saturday, 04 May 2024 6.17 AM IST

കുങ്കിയാനകളെ മടക്കിക്കൊണ്ടുപോകുന്നത് വിധിയോടുള്ള അനാദരവ്

1
കേരളകൗമുദി ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച വാർത്ത.

പുതുക്കാട്: കാട്ടാനാക്രമണം തടയാൻ ഹൈക്കോടതി ഉത്തരവിട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ കുങ്കിയാനകളെ മടക്കിക്കൊണ്ടുപോകാൻ തീരുമാനിച്ചത് വിധിയോടുള്ള അനാദരവാണോയെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ്. ദൗത്യം പൂർത്തിയാക്കിയാണോ അതോ പരാജയപ്പെട്ടതു കൊണ്ടാണോ കുങ്കിയാനകളെ തിരികെ അയക്കുന്നതെന്ന് വ്യക്തമാക്കണം.

രാഷ്ട്രീയ നേട്ടത്തിനായി മാത്രം കുങ്കിയാനകളെ കൊണ്ടുവന്നതാണെന്ന് കരുതുന്നവരുണ്ട്. ഏറെ ആശങ്കയും ഭീതിയും മേഖലയിലെ ജനങ്ങൾ അനുഭവിക്കുന്ന സാഹചര്യത്തിലും ശാശ്വതമായ പരിഹാരം ലഭിക്കാത്തത് മൂലമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇനി എന്താണ് കോടതിവിധിയുടെ പശ്ചാത്തലത്തിൽ ചെയ്യാൻ പോകുന്നതെന്ന് വനം വകുപ്പ് വ്യക്തമാക്കാതെയാണ് കുങ്കിയാനകളെ തിരികെ കൊണ്ടുപോകുന്നതെന്നും അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.