SignIn
Kerala Kaumudi Online
Wednesday, 01 May 2024 2.54 PM IST

ലോകകപ്പിന് മുൻപേ വിസ്മയ സ്റ്റേഡിയം ഒരുങ്ങി

-stadium-model

തൃശൂർ: ഖത്തറിൽ ഫുട്ബോൾ ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ഫുട്‌ബോൾ ആവേശത്തിനൊപ്പം ചേർന്ന് റവന്യൂ ജില്ലാ ശാസ്ത്രമേളയും. കുന്നംകുളം ബഥനി സെന്റ് ജോൺസൺ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ഹൈസ്‌കൂൾ വിഭാഗം പ്രവൃത്തി പരിചയ മേളയിലാണ് ഫുട്‌ബോൾ പ്രേമികൾക്കായി വിസ്മയ സ്‌റ്റേഡിയം ഒരുങ്ങിയത്.

ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഫാദിൽ ആണ് ലോകകപ്പിന്റെ മനോഹര സ്റ്റേഡിയം തീർത്തത്. നാല് ഭാഗം ഗ്യാലറി, പല നിറങ്ങളിലുള്ള ലൈറ്റുകൾ, ഗോൾ പോസ്റ്റ്, ഫുട്‌ബോൾ ഗ്രൗണ്ട്, എൻട്രൻസ്, എക്‌സിസ്റ്റ് എന്നിവയെല്ലാം സ്റ്റേഡിയത്തിൽ ഒരുങ്ങി. മുഹമ്മദ് ഫാദിലിന്റെ മനോഹര സ്‌റ്റേഡിയം മറ്റ് വിദ്യാർത്ഥികളിലും ആവേശം ഉണർത്തി.

പ്രതിഭകളുടെ മികവ് തെളിയിച്ച നിരവധി ഇനങ്ങളുമായാണ് കുട്ടി ശാസ്ത്രജ്ഞർ മേള കീഴടക്കുന്നത്.

ഫുട്‌ബോൾ ഇഷ്ടപ്പെടുന്നു. ലോകകപ്പ് മത്സരം വരാനിരിക്കുന്നത് കൊണ്ടാണ് മേളയിൽ ഫുട്ബോൾ സ്റ്റോഡിയം തീം ഉൾപ്പെടുത്തിയത്.

- മുഹമ്മദ് ഫാദിൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, RAVANEW SHASTRAMELA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.