കുന്നംകുളം: സോളാർ പാനലും ബാറ്ററിയും മോട്ടോറും ഉണ്ടെങ്കിൽ ആക്രിയായി തള്ളുന്ന ഏത് ബൈക്കും ഒരു സൗരോർജ്ജത്തിൽ ഇ ബൈക്ക് ആക്കി മാറ്റാം. പഴയ ഹീറോഹോണ്ട സി.ഡി 100 ബൈക്കിൽ പുത്തൻ പരീക്ഷണം നടത്തി സ്കൂൾ ശാസ്ത്രമേളയിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിന്റെ എക്സപോയ്ക്ക് എത്തിയത് പെരിഞ്ഞനം ആർ.എം.വി.എച്ച്.എസിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ മുസ്തക്കിയും കൂട്ടുകാരും.
ബൈക്കിന്റെ മുകളിൽ ഘടിപ്പിച്ച സോളാർ പാനൽ വഴി ബാറ്ററി ചാർജാവും. ആ ബാറ്ററിയിൽ നിന്ന് വൈദ്യുതി മോട്ടോറിലെത്തി ബൈക്കിന്റെ ചക്രം കറക്കും. സോളാർ പാനലിന്റെ ശക്തി കൂട്ടിയാൽ അറുപത് കിലോമീറ്റർ വരെ മൈലേജ് കിട്ടും. വെയിലത്ത് വെച്ചാലും ബാറ്ററി ആറ് മണിക്കൂറിൽ ചാർജാവും. പഴയ ബൈക്കിൽ കാൽലക്ഷം രൂപ ചെലവിട്ട് പഴയ വണ്ടികളെല്ലാം സോളാറാക്കാം. അങ്ങനെ പുനരുപയോഗവും നടക്കും. പെട്രോൾ എൻജിൻ എടുത്തുമാറ്റിയാണ് നിർമ്മാണം. സാധാരണ ഇ ബൈക്ക് പോലെ വൈദ്യുതിയിൽ പ്രവർത്തിപ്പിക്കാനുമാവും. അങ്ങനെയെങ്കിൽ ഏതാണ്ട് അറുപത് കിലോമീറ്ററിന് ഒരു രൂപ മാത്രമാകും ചെലവ്. അഭിനവ്, പ്രവീൺ എന്നിവരും മുസ്തക്കിയോടൊപ്പമുണ്ട്.
ഉപകരണങ്ങൾ
48 വോൾട്ട് ബാറ്ററി
750 വാട്ട് മോട്ടോർ
21 വോൾട്ട് സോളാർ പാനൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |