തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുതുക്കിപ്പണിയുന്ന ചുറ്റമ്പലത്തിന് തറക്കല്ലിട്ടു. തന്ത്രി തരണനെല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു.
ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് മേൽശാന്തി ഇ.എൻ.കൃഷ്ണൻ നമ്പൂതിരി കാർമ്മികനായി. ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി പി.ബി. കേശവദാസ്, എക്സിക്യൂട്ടിവ് ഓഫീസർ കെ.സി.സദാനന്ദൻ, മാനേജർ പി.കെ.പ്രേമചന്ദ്രൻ, മലബാർ ദേവസ്വം ബോർഡ് അംഗം കെ.രാമചന്ദ്രൻ, ചുറ്റമ്പല നിർമ്മാണ കമ്മിറ്റി പ്രസിഡന്റ് പി.വാസുദേവനുണ്ണി, സെക്രട്ടറി കെ.അനന്തൻ നമ്പ്യാർ, വൈസ് പ്രസിഡന്റ് എം.നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു.
തിരുനെല്ലി ദേവസ്വത്തിന്റെ തനത് ഫണ്ടിന് പുറമെ പൊതുജനങ്ങളിൽ നിന്നുള്ള സഹായം കൂടി വിനിയോഗിച്ചാണ് ചുറ്റമ്പലം പുതുക്കിപ്പണിയുന്നത്. ക്ഷേത്രത്തിന്റെ പൗരാണികത്തനിമ നിലനിറുത്തിയാണ് പ്രവർത്തി പൂർത്തിയാക്കുക. എട്ട് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ദേവസ്വം എക്സിക്യൂട്ടിവ് ഒാഫീസർ കെ.സി.സദാനന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |