
വാഷിംഗ്ടൺ: അന്യഗ്രഹജീവികൾ ഉണ്ടെന്ന് താൻ വിശ്വസിക്കുന്നതായി യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ.എന്നാൽ അവ എവിടെയാണെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യൂട്യൂബർ ബ്രയാൻ ടെെലറുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് ഒബാമ ഇക്കാര്യം പറഞ്ഞത്. അതുപോലെ ഏരിയ 51ൽ അന്യഗ്രഹപേടകമുണ്ടെന്നും അവിടെ അന്യഗ്രഹ ജീവികളുണ്ടെന്നുമുള്ള സിദ്ധാന്തങ്ങളെയും ഒബാമ തള്ളി.
'അന്യഗ്രഹ ജീവികൾ ഉണ്ട്. പക്ഷേ ഞാൻ അവരെ കണ്ടിട്ടില്ല. അവരെ ഏരിയ 51ൽ പാർപ്പിച്ചിട്ടില്ല. അങ്ങനെ ഒരു ഭൂഗർഭ സംവിധാനം അവിടെയില്ല' - ഒബാമ വ്യക്തമാക്കി.
അമേരിക്കൻ എയർഫോഴ്സിന്റെ നെവാഡയിലെ അതീവ സുരക്ഷാമേഖലയാണ് ഏരിയ 51. ഇവിടെ അന്യഗ്രഹ പേടകം സൂക്ഷിച്ചിട്ടുണ്ടെന്ന തരത്തിൽ നിരവധി സിദ്ധാന്തങ്ങൾ നിലവിലുണ്ട്. അതിവേഗത്തിൽ ആകാശത്തിലൂടെ പോകുന്ന വസ്തുക്കളെ ഇവിടെ കണ്ടിട്ടുണ്ടെന്നും അതിന്റെ വീഡിയോ ഉണ്ടെന്നും പലരും അവകാശപ്പെട്ടിരുന്നു. വീഡിയോ ദൃശ്യങ്ങൾ സത്യമാണെന്ന് ഒബാമ നേരത്തെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും അതിന് പിന്നിലെ വസ്തുത എന്താണെന്ന് വിശദീകരിച്ചിട്ടില്ല.
അന്യഗ്രഹജീവികളെക്കുറിച്ച് ഒബാമ മുൻപും സംസാരിച്ചിട്ടുണ്ട്. 2021ലെ മറ്റൊരു അഭിമുഖത്തിലും അദ്ദേഹം ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു. അന്യഗ്രഹജീവികളുടെ കാര്യത്തിൽ ക്യാമറയ്ക്ക് മുന്നിൽ പറയാൻ കഴിയാത്ത ചില കാര്യങ്ങളുണ്ട്, ആകാശത്ത് കാണപ്പെടുന്ന ചില വസ്തുക്കൾ എന്താണെന്ന് കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും അവയുടെ അസാധാരണമായ പറക്കൽ രീതി വിശദീകരിക്കാൻ സാധിക്കാത്തതാണെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.