
അഞ്ച് മുഴുവൻ സമയ അംഗങ്ങളെയും നിയമിച്ചു
ന്യൂഡൽഹി: മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് അശോക് കുമാർ ലഹിരിയെ നീതി ആയോഗ് വൈസ് ചെയർമാനായി കേന്ദ്രസർക്കാർ നിയമിച്ചു. മുൻ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, സാമ്പത്തിക വിദഗ്ദ്ധൻ കെ.വി. രാജു, ശാസ്ത്രജ്ഞൻ ഗോബർദ്ധൻ ദാസ്, ഡൽഹി എയിംസ് മുൻ ഡയറക്‌ടർ എം. ശ്രീനിവാസ്, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അഭയ് കരന്ദികർ എന്നിവരെ മുഴുവൻ സമയ അംഗങ്ങളായും നിയോഗിച്ചു. ചുമതലയേറ്റവരെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയ്‌ക്ക്, നിയമിക്കപ്പെട്ടവരുടെ അനുഭവപരിചയം ശക്തി പകരുമെന്ന് മോദി ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |