മുംബയ്: എൽ.ഐ.സി ഏജന്റുമാരുടെ അഖിലേന്ത്യാ സംഘടനയായ ഏജന്റ്സ് സംഘ് പ്രതിനിധികൾ എൽ.ഐ.സി ആസ്ഥാനത്ത് കമ്പനി മേധാവികളുമായി ചർച്ച നടത്തി. പെൻഷൻ, മെഡിക്ലെയിം, ഏജന്റുമാർക്കുള്ള ഗ്രൂപ്പ് ഇൻഷ്വറൻസ് വർദ്ധന, പ്രീമിയം പോയിന്റ് ഏജന്റുമാരുടെ ആനുകൂല്യം, ക്ലബ്ബ് അംഗത്വ റിലാക്സേഷൻ റിന്യൂവൽ കമ്മിഷൻ വർദ്ധന തുടങ്ങി നിരവധി വിഷയങ്ങൾ ഇവർ ഉന്നയിച്ചു.
എൽ.ഐ.സി എക്സിക്യുട്ടീവ് ഡയറക്ടർ മുരളീധരൻ (മാർക്കറ്റിംഗ്), അസിസ്റ്റന്റ് എക്സിക്യുട്ടീവ് ഡയറക്ടർ സുധാകർ, മാർക്കറ്റ് ഹെഡ് സാഹു, മാർക്കറ്റിംഗ് സെക്രട്ടറി വസന്തകുമാർ, ഭരതീയ ലൈഫ് ഇൻഷ്വറൻസ് ഏജന്റ്സ് അഖിലേന്ത്യാ പ്രസിഡന്റ് എം.ശെൽവകുമാർ, ദേശീയ ജനറൽ സെക്രട്ടറി ജെ.വിനോദ് കുമാർ, ഓൾ ഇന്ത്യ വൈസ് പ്രസിഡന്റ് പ്രമിൽ പാണ്ഡെ, ട്രഷറർ ഡി.പി.ശുക്ല, നവീൻ ചന്ദ്ര റാത്തോഡ് തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |