SignIn
Kerala Kaumudi Online
Friday, 26 April 2024 1.45 PM IST

ദുബായിലെ ഏറ്റവും വിലയേറിയ വില്ല ഇനി അംബാനിക്ക് സ്വന്തം

ambani

ദുബായ്: ദുബായിലെ ഏറ്റവും വിലയേറിയ ആഡംബരവില്ലയ്ക്കുടമയെന്ന സ്വന്തം റെക്കാഡ് വീണ്ടും തിരുത്തിയെഴുതി ഇന്ത്യൻ ശതകോടീശ്വരനും റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി. ദുബായിലെ കടൽത്തീര നഗരമായ പാം ജുമേറയിൽ 16.30 കോടി ഡോളറിന്റെ (ഏകദേശം 1,​348 കോടി രൂപ)​ വില്ലയാണ് കഴിഞ്ഞയാഴ്‌ച വാങ്ങിയത്. ഇവിടെ നിന്ന് നടന്നെത്താവുന്ന ദൂരത്തിൽ എട്ട് കോടി ഡോളറിന്റെ (632 കോടി രൂപ)​ വില്ല ഇളയ മകൻ ആനന്ദിന് വേണ്ടി ആഗസ്‌റ്റിൽ മുകേഷ് വാങ്ങിയിരുന്നു. ഈ റെക്കാഡാണ് പഴങ്കഥയായത്. കുവൈറ്റ് വ്യവസായിയായ മൊഹമ്മദ് അൽഷായയിൽ നിന്നാണ് മുകേഷ് പുതിയവില്ല വാങ്ങിയത്. അതേസമയം,​ ഇക്കാര്യം സ്ഥിരികരിക്കാൻ അംബാനിയോ അൽഷായയോ തയ്യാറായിട്ടില്ല.

പാം ജുമേറ

ഈന്തപ്പനയുടെ ആകൃതിയിലുള്ള കൃത്രിമ ദ്വീപ്‌നഗരമാണ് പാം ജുമേറ. അതിസമ്പന്നരുടെ ഇഷ്‌ടകേന്ദ്രമാണിത്. ഫുട്ബാൾ ഇതിഹാസം ഡേവിഡ് ബെക്കാം,​ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ തുടങ്ങിയവർക്കും ഇവിടെ വില്ലകളുണ്ട്.

80%

യു.എ.ഇയിലെ താമസക്കാരിൽ 80 ശതമാനവും വിദേശികളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MUKESH AMBANI, DUBAI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.