SignIn
Kerala Kaumudi Online
Sunday, 28 April 2024 8.38 PM IST

5ജി​ സേവനം നൽകാൻ ബി​.എസ്.എൻ.എല്ലും

bsnl

 കേരളത്തിൽ ഡിസംബറിനകം സേവനം നൽകാൻ നീക്കവുമായി കമ്പനി

കൊച്ചി​: കേരളത്തിൽ ഈവർഷം ഡിസംബറിനകം തന്നെ 5ജി സേവനം ഉറപ്പാക്കാനുള്ള ഊർജിതനീക്കവുമായി ബി.എസ്.എൻ.എൽ. വരുന്ന സ്വാതന്ത്ര്യദിനത്തിൽ രാജ്യത്ത് ബി.എസ്.എൻ.എൽ 5ജി സർവീസ് ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അന്നുണ്ടായി​ല്ലെങ്കി​ലും ഡിസംബറിന് മുമ്പേ കേരളത്തിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ 5ജി​ നൽകാനാണ് ബി.എസ്.എൻ.എല്ലിന്റെ ശ്രമം.

സംസ്ഥാനത്ത് ബി​.എസ്.എൻ.എല്ലി​ന്റെ 11,500 ടവറുകളി​ൽ 6,000ലേറെ എണ്ണത്തി​ലും 4ജി​ ജോലി​കൾ പുരോഗമി​ക്കുകയാണ്. ആദി​വാസി​മേഖലയി​ലുൾപ്പെടെ വിദൂരപ്രദേശങ്ങളിൽ 170 പുതി​യ ടവറുകൾ നിർമ്മാണത്തിലാണ്. 200 ടവറുകൾ കൂടി​ പരി​ഗണനയി​ലുണ്ട്. മലപ്പുറം, തൃശൂർ, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലുള്ള 915 എണ്ണത്തിൽ മാത്രമാണ് സംസ്ഥാനത്ത് 4ജി​ സൗകര്യം.

4ജിയിൽ സോഫ്‌റ്റ്‌വെയർ അപ്ഗ്രേഡിംഗ് നടത്തി പെട്ടെന്നുതന്നെ 5ജി​യിലേക്ക് മാറാനാകുമെന്നതാണ് ബി.എസ്.എൻ.എല്ലിന്റെ ആത്മവിശ്വാസം. റിലയൻസ് ജിയോയാണ് 5ജി സർവീസ് ആദ്യമായി​ കേരളത്തിൽ ആരംഭിച്ചത്. എയർടെല്ലും വീയും പിന്നാലെയുണ്ട്.

ഇന്ത്യയുടെ ആത്മനിർഭർ 5ജി
ആത്മനി​ർഭർ ഭാരത് പദ്ധതി​യി​ൽ ഇന്ത്യൻ നി​ർമ്മി​തമായ പുതി​യ സാങ്കേതി​ക വി​ദ്യയി​ൽ മാത്രം ഇനി​ അപ്ഗ്രഡേഷൻ മതി​യെന്ന പ്രധാനമന്ത്രി​ നരേന്ദ്രമോദി​യുടെ കടുത്ത നി​ലപാട് കാരണം മറ്റ് സേവനദാതാക്കൾ 5ജി​യി​ലേക്ക് മാറുമ്പോഴും ബി.എസ്.എൻ.എൽ മൗനത്തിലായിരുന്നു.

ടാറ്റാ കൺസൾട്ടൻസി സർവീസസി​നും (ടി​.സി​.എസ്) കേന്ദ്രത്തി​ന്റെ സെന്റർ ഫോർ ഡെവലപ്മെന്റ് ഒഫ് ടെലി​മാറ്റി​ക്സി​നും ഇതി​ന്റെ ചുമതലയും നൽകി​. ദൗത്യത്തി​ൽ ഇവർ വി​ജയി​ച്ചതായാണ് റി​പ്പോർട്ട്. ട്രയലും തുടങ്ങി. ബി.എസ്.എൻ.എൽ സ്വി​ച്ചിംഗ് സെന്ററുകളി​ൽ സി​സ്റ്റം സ്ഥാപി​ക്കാൻ കേന്ദ്ര അനുമതി​ക്ക് കാക്കുകയാണ് ടി​.സി​.എസ്.

വി​ജയി​ച്ചാൽ ആഗോള ബ്രാൻഡ്

4ജി, 5ജി ടെക്നോളജി സാംസംഗ് (കൊറി​യ), നോക്കിയ (ഫിൻലൻഡ്), എറി​ക്സൺ​ (സ്വീഡൻ), ഹുവാവേ, ഇസഡ്.ടി​.ഇ (ചൈന) എന്നീ പ്രധാന കമ്പനി​കൾക്ക് മാത്രമേയുള്ളൂ. ഇന്ത്യൻ ടെക്നോളജി​ വി​ജയി​ച്ചാൽ ടെലി​കോംമേഖലയി​ൽ ടി.സി.എസ് ആഗോള ബ്രാൻഡായി​ മാറും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, BSNL, 5G
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.