കൊച്ചി: ഇന്ത്യയിൽ എത്തനോൾ അധിഷ്ഠിത രാസവസ്തുക്കളുടെ ഉത്പാദകരിൽ മുൻ നിരക്കാരായ ഗോദാവരി ബയോറിഫൈനറീസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐ.പി.ഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ സമർപ്പിച്ചു. 325 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടർമാരുടെയും നിലവിലുള്ള ഓഹരി ഉടമകളുടെയും ഓഹരി ഒന്നിന് പത്ത് രൂപ മുഖവിലയുള്ള 6,526,983 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐ.പി.ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |