കൊച്ചി: മുൻനിര ഇൻഷ്വറൻസ് സ്ഥാപനമായ ടാറ്റാ എ.ഐ.ജി മഴക്കാലത്ത് വാഹനങ്ങൾക്ക് പ്രത്യേക പരിരക്ഷ പ്രദാനം ചെയ്യുന്നതിനായി സമഗ്രമായ മോട്ടോർ ഇൻഷൂറൻസ് സേവനങ്ങൾ അവതരിപ്പിക്കുന്നു. പരിരക്ഷ ഉയർത്തിയും മഴക്കാല വെല്ലുവിളികൾ നേരിടാൻ പ്രത്യേക പദ്ധതികപ്പ അവതരിപ്പിച്ചുമാണ് ടാറ്റാ എ.ഐ.ജി വാഹനങ്ങൾക്ക് മഴക്കാല സംരക്ഷണമൊരുക്കുന്നത്.
മഴയും മറ്റ് പ്രകൃതി ദുരന്തങ്ങളും മൂലം വെള്ളം കയറി കാറിന്റെ എഞ്ചിന് നാശമുണ്ടായാൽ എഞ്ചിൻ സെക്യൂർ, നോ ക്ലെയിം ബോണസ് നഷ്ടപ്പെടാതെ തന്നെ ഗ്ലാസ്, ഫൈബർ, പ്ലാസ്റ്റിക്, റബ്ബർ പാർട്ട്‌സുകൾ എന്നിവയ്ക്കുള്ള അറ്റകുറ്റപ്പണി നടത്താനാകും. പാർട്ട്‌സുകൾക്ക് ഡിപ്രീസിയേഷൻ കുറക്കാതെ പൂർണ പരിരക്ഷ നൽകുന്ന ഡിപ്രീസിയേഷൻ റീ ഇമ്പേഴ്‌സ്‌മെന്റ് കവർ തുടങ്ങിയവ മൺസൂൺ കാല അപകട സാധ്യതകൾക്കെതിരെയുള്ള സമഗ്ര പരിരക്ഷയിൽ ഉൾപ്പെടുന്നു.
വൈദ്യുത വാഹനങ്ങൾക്കായി സ്വയം ചൂടാകൽ, ആർകിംഗ്, ഷോർട്ട് സർക്യൂട്ടിംഗ്, വെള്ളം കയറൽ തുടങ്ങിയവ കൊണ്ട് ഉണ്ടാകുന്ന നഷ്ടങ്ങൾക്കും പരിരക്ഷ ലഭിക്കും.
നോ ക്ലെയിം ബോണസ് നഷ്ടമാകാതെ തന്നെ, പുതുക്കൽ പ്രീമിയത്തിന് 50 ശതമാനം വരെ ഇളവോടെ ഒരു തവണ ക്ലെയിം ലഭിക്കുന്ന എൻ.സി.ബി പ്രൊട്ടക്ഷൻ കവർ, കാർ ബ്രേക് ഡൗൺ ആയാൽ സൗജന്യ ടോവിംഗ്, റിപ്പയർ സേവനങ്ങൾക്കൊപ്പം റോഡ് സൈഡ് അസിസ്റ്റൻസും ലഭിക്കുന്ന ടോവിംഗ് ആൻഡ് ഓൺ റോഡ് റിപ്പയർ കവർ എന്നിവയും ഈ സമഗ്ര പരിരക്ഷയിൽ ഉൾപ്പെടുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |