കോട്ടയം: ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി സ്‌കോഡ ഓട്ടോ ഇന്ത്യ കുഷാക്ക്, സ്ലാവിയ മോഡലുകൾക്ക് ആകർഷകമായ വിലയും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. ഫൈവ് സ്റ്റാർ റേറ്റിംഗുള്ള ഈ മോഡലുകൾക്ക് 10.69 ലക്ഷം രൂപയാണ് പ്രാരംഭ വില.
കുഷാക്കിന്റേയും സ്ലാവിയയുടേയും ആക്ടീവ്, അംബീഷൻ, സ്‌റ്റൈൽ എന്നീ വകഭേദങ്ങൾ ഇനി മുതൽ ക്ലാസ്, സിഗ്‌നേച്ചർ, പ്രസ്റ്റീജ് എന്നിങ്ങനെ അറിയപ്പെടും. ഇവയോടൊപ്പം കുഷാക്കിൽ കൂടുതൽ ഫീച്ചറുകളുള്ള ഓനിക്‌സ്, പ്രീമിയം വിഭാഗത്തിൽ മൊണ്ടെ കാർലോ എന്നീ വേരിയന്റുകളിലും ലഭിക്കും. പുതിയ വില കുഷാക്കിന്റെ എല്ലാ എഞ്ചിൻ, ട്രാൻസ്മിഷൻ ഒപ്ഷനുകൾക്കും സ്ലാവിയയുടെ തിരഞ്ഞെടുത്ത വേരിയന്റുകൾക്കും ബാധകമാണ്. ഇരു വാഹനങ്ങളിലും സിക്‌സ് സ്പീഡ്, 1.0 ടി.എസ്.ഐ പെട്രോൾ മാന്വൽ, ഓട്ടോമാറ്റിക് എൻഞ്ചിനും 1.5 ടി.എസ്.ഐ പെട്രോൾ സിക്‌സ് സ്പീഡ് മാന്വലും സെവൻ സ്പീഡ് ഡി.എസ്.ജി എൻഞ്ചിനുകളുമാണ് വരുന്നത്. ഈ ശ്രേണിയിലെ എല്ലാ വേരിയന്റുകൾക്കും ആറ് എയർബാഗുകളുടെ സുരക്ഷയും ഗ്ലോബൽ എൻകാപ് ടെസ്റ്റുകളിൽ ഫൈവ് സ്റ്റാർ റേറ്റിംഗുമുണ്ട്. ഉത്പ്പന്നത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും കൂടുതൽ മെച്ചപ്പെട്ടത് നൽകാനാണ്ലക്ഷ്യമെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ പെറ്റർ ജനെബ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |