കൊച്ചി: ആരോഗ്യ സേവന വിപണിയിലെ പ്രമുഖരായ എച്ച്. സി.ഐ ഗ്രൂപ്പ് ആഗോള ഹെൽത്ത്കെയർ സംരംഭമായ റാംസേ ഹെൽത്ത്കെയറും അരിസോണ സ്റ്റേറ്റ് യൂണിവേ്സിറ്റിയുമായി സഹകരിക്കുന്നു. നഴ്സിംഗ് വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം കൊടുക്കുവാനും പ്രൊഫഷണലുകളുടെ എണ്ണം വർദ്ധിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോകമെമ്പാടും 75 ആശുപത്രികളും 400 ൽ അധികം ക്ലിനിക്കുകളുമുള്ള റാംസേ ഹെൽത്ത്കെയർ ഗ്രൂപ്പിൽ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിന് അവസരം പുതിയ പങ്കാളിത്തത്തിലൂടെ ലഭിക്കും.
ഈ പദ്ധതിയിലൂടെ ഐ. എച്ച്.എം നഴ്സിംഗ് ഉപരിപഠനവും സാമൂഹ്യപ്രവർത്തന രംഗത്ത് ബാച്ച്ലർ ഡിഗ്രിയുമാണ് നൽകുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് ആൻഡ് നഴ്സിംഗ്, ഓസ്ട്രേലിയ രോഗി പരിചരണത്തിൽ വിദഗ്ദ്ധ പരിശീലനം നൽകും. ആരോഗ്യ മേഖലയിൽ ജോലി അധിഷ്ഠിതമായ വിദ്യാഭ്യാസം ഉറപ്പാക്കി ആഗോളതലത്തിൽ നഴ്സുമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും കുറവ് പരിഹരിക്കാൻ ഇതിലൂടെ കഴിയുമെന്ന് എച്ച്. സി.ഐ ഗ്രൂപ്പ് സ്ഥാപകനും സി. ഇ. ഒയുമായ ഡോ. ബിജോ കുന്നുംപുറത്ത് പറഞ്ഞു.
ഐ. എച്ച്.എം ഓസ്ട്രേലിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സൈമൺ ഷോഗെർട്ട്, എച്ച്. സി.ഐ ഗ്രൂപ്പ് സ്ഥാപകൻ ഡോ. ബിജോ കുന്നുമ്പുറത്ത്, ഹൈബി ഈഡൻ എം.പി, മുൻമന്ത്രി ഡോ. തോമസ് ഐസക്ക് എന്നിവർ ഇന്നലെ നടന്ന ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |