ലണ്ടൻ: ലീഗ് കപ്പ് ഒന്നാം പാദ സെമിയിൽ ആഴ്സലിനെ മറുപടിയില്ലാത്ത 2 ഗോളുകൾക്ക് വീഴ്ത്തി ന്യൂകാസിൽ ഫൈനലിനരികെ. ആഴ്സനലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ അലക്സാണ്ടർ ഇസാക്കും ഗോർഡോണുമാണ് ന്യൂകാസിലിനായി വലകുലുക്കിയത്. സ്വന്തം മൈതാനത്ത് തോൽവി വഴങ്ങിയത് ആഴ്സനലിന് തിരിച്ചടിയായി. ഫെബ്രുവരി 5ന് ന്യൂകാസിലിന്റെ ഗ്രൗണ്ടിൽ നടക്കുന്ന രണ്ടാം പാദപോരാട്ടത്തിൽ 3-2ന്റെയെങ്കിലും ജയം നേടിയാലെ ആഴ്‌സനലിന് ഫൈനലിലെത്താനാകൂ.
ബാൾ പൊസഷിനിലും പാസിംഗിലുമെല്ലാം വലിയ മുൻതൂക്കമുണ്ടായിരുന്ന ആഴ്‌സനൽ അവസരങ്ങൾ ഗോളാക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു.മാർട്ടിനെല്ലിയുടെ ഒരു ഗോൾ ശ്രമം പോസ്റ്റിൽ തട്ടിത്തെറിക്കുകയും ചെയ്‌തു. ഗണ്ണേഴ്‌സ് നിരയിൽ ഒരു ക്ലിനിക്കൽ ഫിനിഷറുടെ അഭാവം നിഴലിച്ച് നിന്ന് മത്സരമായിരുന്നു ഇത്.
അവസാന ഇരുപത് മിനിട്ടിൽ ഇസാക്കിനേയും ഗോർഡോണിനേയും പിൻവലിച്ച് 5-5-0 ശൈലിയിൽ പൂർണപ്രതിരോധം തീർത്താണ് കോച്ച് എഡി ഹോവ് ആഴ്‌സനൽ ആക്രമണങ്ങളെ നിർവീര്യമാക്കിയത്.
37-ാം മിനിട്ടിൽ മർഫിയുടെ പാസിൽ നിന്ന് ഗോൾ നേടി ഇസാക്ക് ന്യൂകാസിലിന് ലീഡ് സമ്മാനിച്ചു. 51-ാം മിനിട്ടിൽ
ഇസാക്കാണ് താരം
ഗോർഡോണ് ഗോളിലേക്ക് വഴിതുറന്ന് കൊടുത്തതും ഇസാക്കായിരുന്നു. ഗോളടിച്ചും അടിപ്പിച്ചും കളം നിറഞ്ഞ അലക്‌സാണ്ടർ ഇസാക്കാണ് ന്യൂകാസിലിന്റെ വിജയശില്പി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |