ചെന്നൈ: മുൻനിര 2, 3വീലർ, ഓഫ്‌ഹൈവേ ടയർ ബ്രാൻഡായ യൂറോഗ്രിപ്പ് ടയേഴ്‌സ്, ഇതിഹാസ ക്രിക്കറ്റ് താരം എം എസ് ധോണിയെ ബ്രാൻഡ് അംബാസഡറായി സൈൻ അപ്പ് ചെയ്തു. മോട്ടോർ സൈക്കിളുകളോടും റൈഡിംഗിനോടുമുള്ള എന്റെ ഇഷ്ടം ക്രിക്കറ്റ് യാത്രയ്ക്ക് വളരെ മുമ്പുതന്നെ ആരംഭിച്ചതാണെന്നും അതുകൊണ്ടു തന്നെ യൂറോഗ്രിപ്പ് പോലുള്ള ഒരു ബ്രാൻഡുമായി സഹകരിക്കുന്നത് ആവേശകരമാണെന്നും എം.എസ് ധോണി പറഞ്ഞു. യൂറോഗ്രിപ്പ് ടയേഴ്‌സിന്റെ വിശ്വാസ്യതയുടെയും പ്രകടനത്തിന്റെയും അടിസ്ഥാന മൂല്യങ്ങൾ യഥാർത്ഥത്തിൽ ഉൾക്കൊള്ളുന്ന വ്യക്തിത്വമായ എം.എസ് ധോണിയെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് ടിവിഎസ് ശ്രീചക്ര ലിമിറ്റഡിന്റെ മാർക്കറ്റിംഗ്ആൻഡ് സെയിൽസ് ഇ.വി.പി പി. മാധവൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |